Malayali expat dies in Kuwait കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു

Malayali expat dies in Kuwait കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു. എറണാകുളം സ്വദേശിയായ സിനോ ദേവസ്സിക്കുട്ടി (43) ആണ് മരിച്ചത്. കുവൈറ്റിലെ അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ OICC കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

നവംബർ 3ന് ഉച്ചയ്ക്ക് 1.30ന് സബാഹ് മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

അൽ ജാബർ ആശുപത്രിയിലെ ജീവനക്കാരിയായ പ്രിൻസി പോളിയാണ് ഭാര്യ. ഡിയോൺ, ദിയ, ദിവ എന്നിവർ മക്കളാണ്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy