55% Increase in Bird Species at Saudi Arabia’s King Salman Reserve സൗദി അറേബ്യ: സൗദി അറേബ്യയിലെ കിംഗ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ രേഖപ്പെടുത്തിയ പക്ഷിയിനങ്ങളുടെ എണ്ണത്തില്‍ 55 ശതമാനം വര്‍ധന. നേരത്തെ 190 പക്ഷിയിനങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ ഇത് 296 ആയി ഉയര്‍ന്നു.
55% Increase in Bird Species at Saudi Arabia’s King Salman Reserve സൗദി അറേബ്യയില്‍ രേഖപ്പെടുത്തിയിട്ടുള്ള ആകെ പക്ഷിയിനങ്ങളുടെ ഏകദേശം 60 ശതമാനവും ഈ റിസര്‍വില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗ്രിഫണ്‍ വള്‍ച്ചര്‍, ലാപ്പറ്റ്-ഫേസ്ഡ് വള്‍ച്ചര്‍, സൂട്ടി ഫാല്‍ക്കണ്‍, ഈജിപ്ഷ്യന്‍ വള്‍ച്ചര്‍ തുടങ്ങിയ പ്രധാനപ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷിയിനങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വന്യജീവികളെയും പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ മികച്ച ഫലമായാണ് ഈ വര്‍ധന വിലയിരുത്തപ്പെടുന്നത്. King Salman Reserve






1 Comment