Kuwait to Increase Employment Inclusion for People with Autism Spectrum Disorder; കുവൈത്തില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ബാധിതരെ തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ ഉള്‍പ്പെടുത്തും

കുവൈത്ത്: കുവൈത്തില്‍ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബാധിതരെ തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇത്തരത്തിലുള്ളവരെ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തുന്നതിനും പ്രത്യേക പരിശീലനവും തൊഴില്‍ അവസരങ്ങളും ഒരുക്കുമെന്ന് സാമൂഹിക, ശിശു കുടുംബ,ക്ഷേമ കാര്യ മന്ത്രി ഡോ. അംഥാല്‍ അല്‍ ഹുവൈല വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ ‘ഇന്നോവാര്‍ട്ടിസം’ പദ്ധതിയുടെ ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 14 പേരെ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Kuwait to Increase Employment Inclusion for People with Autism Spectrum Disorder പരിശീലനത്തിലൂടെ ഇവര്‍ നേടിയ സര്‍ഗാത്മക കഴിവുകളെയും നേട്ടങ്ങളെയും മന്ത്രി അഭിനന്ദിച്ചു. കഥാരചന, നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉള്ളടക്ക നിര്‍മാണം എന്നിവയിലായിരുന്നു പരിശീലനം. യു.എന്‍ വികസന പദ്ധതിയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. കഥാപാത്രങ്ങളും കഥകളും രൂപപ്പെടുത്തുന്നതില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, ഗള്‍ഫ് യൂണിവേഴ്‌സിറ്റി എന്നിവയും പങ്കാളികളായി. ഡോ. ഫഹദ് അല്‍ ദാവി, ഡോ. ഷഹദ് അല്‍ ഷമ്മരി എന്നിവരും പദ്ധതിയുടെ ഭാഗമായി. Kuwait to Increase Employment Inclusion for People with Autism Spectrum Disorder


പരിശീലനം പൂര്‍ത്തിയാക്കിയവരുടെ സൃഷ്ടികള്‍ സ്വതന്ത്ര സിനിമകളായി നിര്‍മിച്ച് കുവൈത്തിലെ സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ അവരുടെ കഴിവുകളും സര്‍ഗാത്മകതയും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. പദ്ധതിയുടെ സംഘാടനത്തിലും നടത്തിപ്പിലും പങ്കുവഹിച്ച ഷെയ്ഖ ഫൗസ് അല്‍ സബാഹ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ മനാല്‍ അല്‍ ഗര്‍ബല്ലി എന്നിവരുടെ പ്രവര്‍ത്തനങ്ങളെയും കുവൈത്ത് ഓട്ടിസം സെന്ററിന്റെ സഹകരണത്തെയും മന്ത്രി അഭിനന്ദിച്ചു.

കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഗ്രൂപ്പ് ഫോളോ ചെയ്യു 👇👇👇👇

https://chat.whatsapp.com/H0vi1vvUAIU66mI78Cnmhd?s=cl&p=i&mlu=4&ilr=4&iam=2

സൗദിയിലെ കിംഗ് സല്‍മാന്‍ റിസര്‍വില്‍ പക്ഷിയിനങ്ങളില്‍ 55% വര്‍ധന

സൗദിഅറേബ്യ: സൗദി അറേബ്യയിലെ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ രേഖപ്പെടുത്തിയ പക്ഷിയിനങ്ങളുടെ എണ്ണത്തില്‍ 55 ശതമാനം വര്‍ധന. നേരത്തെ 190 പക്ഷിയിനങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ ഇത് 296 ആയി ഉയര്‍ന്നു.

സൗദി അറേബ്യയില്‍ രേഖപ്പെടുത്തിയിട്ടുള്ള ആകെ പക്ഷിയിനങ്ങളുടെ ഏകദേശം 60 ശതമാനവും ഈ റിസര്‍വില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗ്രിഫണ്‍ വള്‍ച്ചര്‍, ലാപ്പറ്റ്-ഫേസ്ഡ് വള്‍ച്ചര്‍, സൂട്ടി ഫാല്‍ക്കണ്‍, ഈജിപ്ഷ്യന്‍ വള്‍ച്ചര്‍ തുടങ്ങിയ പ്രധാനപ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷിയിനങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വന്യജീവികളെയും പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ മികച്ച ഫലമായാണ് ഈ വര്‍ധന വിലയിരുത്തപ്പെടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy