Kuwait Tourism Sector Gets a Boost: New Facilities Ready at Messilah Beach കുവൈത്ത്: കുവൈത്തിലെ മസീല ബീച്ചില്‍ ഹവായ് ദ്വീപുകളുടെ ഉഷ്ണമേഖലാ അന്തരീക്ഷം പുനഃസൃഷ്ടിച്ചുകൊണ്ടുള്ള പുതിയ വിനോദകേന്ദ്രം ‘അലോഹ’ പ്രവര്‍ത്തനം ആരംഭിച്ചു. ടൂറിസം എന്റര്‍പ്രൈസസ് കമ്പനിയാണ് ഏകദേശം 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ വിനോദകേന്ദ്രം ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നത്.
Kuwait Tourism Sector Gets a Boost: New Facilities Ready at Messilah Beach അതേസമയം വിവിധ പ്രായക്കാര്‍ക്ക് ഒരുപോലെ ആസ്വദിക്കാവുന്ന വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങള്‍ക്കായുള്ള റൈഡുകള്‍, സാഹസിക വിനോദങ്ങള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക മേഖലകള്‍, സംവേദനാത്മക ഗെയിമുകള്‍ എന്നിവയ്ക്ക് പുറമെ ദിവസേന കലാപരിപാടികള്‍ അവതരിപ്പിക്കുന്ന വേദിയും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരുമായി സംവദിക്കുന്ന കലാകാരന്മാരുടെ പ്രകടനങ്ങളും ആഘോഷാന്തരീക്ഷത്തിന് മാറ്റുകൂട്ടും.
കടല്‍ക്കാഴ്ച ആസ്വദിച്ച് വിശ്രമിക്കാനായി ബീച്ച് ക്യാബിനുകളും പരമ്പരാഗത കുവൈത്തി കഫേയും കേന്ദ്രത്തിലുണ്ട്.
Kuwait Tourism Sector Gets a Boost: New Facilities Ready at Messilah Beach കൂടാതെ വിവിധ രുചികളിലുള്ള ഭക്ഷണപാനീയങ്ങള്‍ ലഭ്യമാക്കുന്ന 20ഓളം ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കും.2 ദിനാര്‍ ആണ് പ്രവേശന ഫീസ്. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം ആയിരിക്കും നാല് പേര്‍ക്ക് ഉപയോഗിക്കാവുന്ന സാധാരണ ബീച്ച് ക്യാബിനുകള്‍ക്ക് 25 മുതല്‍ 30 ദിനാര്‍ വരെയും ആറുപേര്‍ക്ക് ഉപയോഗിക്കാവുന്ന ഫാമിലി ക്യാബിനുകള്‍ക്ക് 40 മുതല്‍ 45 ദിനാര്‍ വരെയുമാണ് നിരക്ക്..
റൈഡുകള്‍ക്കും മറ്റ് വിനോദ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം നിരക്ക് ഈടാക്കും. ഇതിനായി ‘അലോഹ’ ഇലക്ട്രോണിക് വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യു.ആര്‍ കോഡ് ഉപയോഗിച്ച് വാലറ്റില്‍ പണം ചേര്‍ക്കാനും വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കാനും സാധിക്കും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തില്‍ സജ്ജീകരിച്ച ഈ വിനോദ കേന്ദ്രം രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുമെന്ന് ടൂറിസം എന്റര്‍പ്രൈസസ് കമ്പനി അറിയിച്ചു.





