
Qatar to Auction Cars and Marine Equipment Online ദോഹ: ഖത്തറിൽ കാറുകളും മറൈൻ ഉപകരണങ്ങളും ഉൾപ്പെടെയുള്ള വിവിധ സാധനങ്ങൾ ഓൺലൈൻ ലേലത്തിൽ വിൽക്കുന്നു. സുപ്രീം ജുഡീഷ്യൽ കൗൺസിൽ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ചാണ് ലേലം സംഘടിപ്പിക്കുന്നത്. നവംബർ 9 തിങ്കളാഴ്ച വൈകിട്ട് നാല് മുതൽ ഏഴ് വരെയാണ് ലേലം നടക്കുക.
‘കോർട്ട് മസാദത്ത്’ (Court Mzadat) ആപ്ലിക്കേഷൻ വഴിയാണ് ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നത്. വാഹനങ്ങൾ, മറൈൻ ഉപകരണങ്ങൾ, ട്രെയിലറുകൾ, ജനറേറ്ററുകൾ, പോർട്ടബിൾ ക്യാബിനുകൾ, മോട്ടോർ സൈക്കിളുകൾ തുടങ്ങിയവയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് Court Mzadat ആപ്ലിക്കേഷൻ വഴി സാധനങ്ങളുടെ വിശദാംശങ്ങളും വിലയും പരിശോധിക്കാം. ലേല നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭമെന്ന് അധികൃതർ അറിയിച്ചു.





