
Kuwait Copper Network Shutdown കുവൈത്ത് സിറ്റി: കുവൈത്തിലെ അഞ്ച് പ്രധാന റെസിഡൻഷ്യൽ മേഖലകളിലും സൽമിയയിലെ തിരഞ്ഞെടുത്ത ബ്ലോക്കുകളിലും കോപ്പർ കേബിൾ വഴിയുള്ള ടെലികോം സേവനങ്ങൾ 30 ദിവസത്തിനുള്ളിൽ നിർത്തലാക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ വരിക്കാർ നിലവിലുള്ള കണക്ഷനുകൾ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്കിലേക്ക് മാറ്റണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. സൽവ, റുമൈഥിയ, ബിദഅ്, മൈദാൻ ഹവല്ലി, സൽമിയയിലെ 10, 11 ബ്ലോക്കുകൾ എന്നിവിടങ്ങളിലാണ് മാറ്റം നടപ്പാക്കുന്നത്.
പ്രഖ്യാപന തീയതി മുതൽ 30 ദിവസം കഴിഞ്ഞാൽ ഈ പ്രദേശങ്ങളിലെ കോപ്പർ നെറ്റ്വർക്ക് വഴിയുള്ള എല്ലാ ടെലികോം സേവനങ്ങളും പൂർണമായി വിച്ഛേദിക്കും.
ഇതുവരെ ഫൈബർ നെറ്റ്വർക്കിലേക്ക് മാറാത്ത വരിക്കാർ സൽമിയ ടെലിഫോൺ എക്സ്ചേഞ്ച് സന്ദർശിച്ച് ആവശ്യമായ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സമയപരിധിക്കുള്ളിൽ തന്നെ കണക്ഷനുകൾ ഫൈബർ നെറ്റ്വർക്കിലേക്ക് മാറ്റണമെന്നും അധികൃതർ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.





