Marijuana Seized in Kuwait : കുവൈത്തിൽ സീലിങ് ലൈറ്റുകളെന്ന വ്യാജേന കഞ്ചാവ് കടത്താൻ ശ്രമം; 5.65 കിലോ പിടിച്ചെടുത്തു

Marijuana Seized in Kuwait : കുവൈത്ത് സിറ്റി: കുവൈത്തിലെ എയർ കാർഗോ കേന്ദ്രം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ രണ്ട് പാർസലുകളിൽ ഒളിപ്പിച്ച നിലയിൽ 5.65 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

സീലിങ് ലൈറ്റുകളാണെന്ന വ്യാജേനയാണ് പാർസലുകൾ അയച്ചിരുന്നത്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇവയ്ക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശപ്രകാരം എയർ കാർഗോ കസ്റ്റംസ് വിഭാഗത്തിന് കീഴിലുള്ള ഇൻസ്പെക്ഷൻ ആൻഡ് സ്റ്റോറേജ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത മയക്കുമരുന്നുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയുന്നതിനും അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനുമായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകളും നടപടികളും തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy