
Malappuram Native Dies in Abu Dhabi അബൂദബി: മലപ്പുറം കോട്ടക്കൽ കൂരിയാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. മർഹൂം ചോല മരക്കാരുടെ മകൻ മുജീബ് (41) ആണ് മരിച്ചത്. മൈമൂന പാറക്കലാണ് മാതാവ്. നുസൈബ കരിങ്കപാറയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിജാത്, മുഹമ്മദ് നിഹാത്, ഫാത്തിമ ജന്ന.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാവശ്യമായ നിയമനടപടികൾക്ക് ഐസിഎഫ് വെൽഫെയർ നേതൃത്വം നൽകുന്നുണ്ട്.





