orthern Taurid meteor shower in Qatar : ഖത്തറിന്റെ ആകാശത്ത് ഇന്ന് ടൗറിഡ് ഉൽക്കാവർഷം; അർധരാത്രി വരെ ആകാശക്കാഴ്ച ആസ്വദിക്കാം

orthern Taurid meteor shower in Qatar ദോഹ: ഖത്തറിലെ താമസക്കാർക്ക് ഇന്ന് രാത്രി അപൂർവമായ ആകാശക്കാഴ്ചയ്ക്ക് അവസരം. വടക്കൻ ടൗറിഡ് ഉൽക്കാവർഷം (Northern Taurid Meteor Shower) നവംബർ 12ന് ഉച്ചസ്ഥായിയിലെത്തും. ഇന്ന് വൈകുന്നേരം മുതൽ നാളെ പുലർച്ചെ വരെ ഉൽക്കകൾ ആകാശത്ത് കാണാനാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

കിഴക്കൻ ചക്രവാളത്തിന് സമീപമുള്ള ആകാശത്താണ് ഉൽക്കകൾ നിരീക്ഷിക്കാൻ കഴിയുക. അതിനാൽ ഇന്ന് വൈകുന്നേരം മുതൽ നാളെ പുലർച്ചെ വരെ ആകാശം നിരീക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

എവിടെ നിന്ന് കാണാം?

ഉൽക്കാവർഷം വ്യക്തമായി കാണാൻ നഗരങ്ങളിലെ കൃത്രിമ വെളിച്ചത്തിൽ നിന്നും പരിസ്ഥിതി മലിനീകരണത്തിൽ നിന്നും അകന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാനാണ് നിർദേശം. തുറന്ന ആകാശമുള്ളതും വെളിച്ചം കുറവുള്ളതുമായ പ്രദേശങ്ങൾ നിരീക്ഷണത്തിന് കൂടുതൽ അനുയോജ്യമാണ്.

ടോറസ് (Taurus) നക്ഷത്രസമൂഹത്തിന് സമീപത്തുനിന്ന് ഉൽക്കകൾ പ്രത്യക്ഷപ്പെടുന്നതായി തോന്നുന്നതിനാലാണ് ഈ പ്രതിഭാസത്തിന് ‘ടൗറിഡ്’ എന്ന പേര് ലഭിച്ചത്.

ഇന്ന് രാത്രി ഖത്തറിലെ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഈ ജ്യോതിശാസ്ത്ര പ്രതിഭാസം നിരീക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് വെളിച്ചം കുറഞ്ഞ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് ആകാശക്കാഴ്ച ആസ്വദിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy