Camping Permits Not Yet Open in kuwait കുവൈത്തിൽ ക്യാമ്പിങ് സീസൺ സംബന്ധിച്ച് തീരുമാനമായില്ല; അനുമതി നടപടികളും ആരംഭിച്ചിട്ടില്ല

Camping Permits Not Yet Open in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഈ വർഷത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ നടത്തണോ അതോ റദ്ദാക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. നിലവിലെ സാഹചര്യം വിലയിരുത്തിവരികയാണെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും മുൻഗണന നൽകിയാണ് ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

ക്യാമ്പിങ് സീസൺ ആരംഭിക്കുന്നതിനെക്കുറിച്ചോ ക്യാമ്പുകൾക്കുള്ള പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതിനെക്കുറിച്ചോ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. സീസൺ റദ്ദാക്കുകയാണെന്നോ നടത്തുകയാണെന്നോ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പ് ക്യാമ്പുകൾ സ്ഥാപിക്കുന്നതും ക്യാമ്പിങ് സ്ഥലങ്ങൾ ഒരുക്കുന്നതും നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണ്. അതിനാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ മരുഭൂമികളിൽ ക്യാമ്പുകൾ ഒരുക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പെർമിറ്റ് നടപടികളും സംബന്ധിച്ച വിവരങ്ങൾ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

കുവൈത്തിലെ പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ ശൈത്യകാലത്ത് മരുഭൂമികളിൽ ക്യാമ്പിങ് നടത്താറുണ്ട്. അതിനാൽ സീസൺ സംബന്ധിച്ച അന്തിമ തീരുമാനം കാത്തിരിക്കുകയാണ് ക്യാമ്പിങ് പ്രേമികൾ.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy