Kuwait Hospital Assault: Security Officer മെഡിക്കൽ റിപ്പോർട്ട് വാങ്ങാനെത്തി ആശുപത്രിയിൽ അഴിഞ്ഞാട്ടം; സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിവീഴ്ത്തി, സുരക്ഷാ ഉദ്യോഗസ്ഥന് ​ഗുരുതര പരിക്ക്

Kuwait Hospital Assault: Security Officer കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ ആശുപത്രിയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 1992-ൽ ജനിച്ച കുവൈത്ത് പൗരൻ അറസ്റ്റിലായി. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥന് ഒമ്പത് തുന്നലുകൾ ഇടേണ്ടിവന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മെഡിക്കൽ റിപ്പോർട്ട് വാങ്ങുന്നതിനായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. റിപ്പോർട്ട് വേഗത്തിൽ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഇയാൾ ആശുപത്രി ജീവനക്കാരോട് പ്രകോപിതനായി പെരുമാറുകയും അവിടെ ബഹളമുണ്ടാക്കുകയും ചെയ്തതായാണ് വിവരം.

തുടർന്ന് റിപ്പോർട്ട് വാങ്ങുന്നതിനായി ആശുപത്രിയിലെ സുരക്ഷാ വിഭാഗത്തിലെത്തിയ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥനോട് കയർത്തു സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു.ശബ്ദം താഴ്ത്തി സംസാരിക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെ ഇയാൾ കൂടുതൽ പ്രകോപിതനായി. യൂണിഫോം അഴിച്ചുവെച്ച് പുറത്തേക്ക് വരാൻ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുകയും ചെയ്തു.

ഇതിനിടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രതി ഇരുകൈകളും ഉപയോഗിച്ച് ശക്തിയായി തള്ളിയെന്നാണ് ആരോപണം. പിന്നിലേക്ക് വീണ ഉദ്യോഗസ്ഥൻ സമീപത്തുണ്ടായിരുന്ന ഗ്ലാസ് ഫയലിങ് കാബിനറ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാബിനറ്റിന്റെ ഗ്ലാസ് തകരുകയും ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ ഉദ്യോഗസ്ഥന് ചികിത്സയ്ക്കിടെ ഒമ്പത് തുന്നലുകൾ ഇടേണ്ടിവന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy