Illegal Food Production in Kuwait : കുവൈത്തിൽ വീട്ടിനുള്ളിൽ അനധികൃത ഭക്ഷ്യനിർമാണം; പരിശോധനയിൽ അഞ്ച് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി

Illegal Food Production in Kuwait : കുവൈത്ത് സിറ്റി: സ്വകാര്യ വസതിക്കുള്ളിൽ അനുമതിയില്ലാതെ ഭക്ഷ്യനിർമാണവും വിതരണവും നടത്തിയ കേന്ദ്രത്തിൽ കുവൈത്ത് അധികൃതർ മിന്നൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിൽ അഞ്ച് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്വകാര്യ വീട്ടിൽ ഭക്ഷ്യവസ്തുക്കൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് അധികൃതർ കണ്ടെത്തി.

ആരോഗ്യവകുപ്പിന്റെ അനുമതിയോ ആവശ്യമായ ലൈസൻസോ ഇല്ലാതെയാണ് ഭക്ഷ്യസ്ഥാപനം പ്രവർത്തിച്ചിരുന്നത്. മതിയായ സുരക്ഷാ അനുമതികളില്ലാതെ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ, സാധുവായ ഹെൽത്ത് കാർഡുകളോ ആരോഗ്യ സർട്ടിഫിക്കറ്റുകളോ ഇല്ലാത്ത തൊഴിലാളികളെയാണ് ഇവിടെ ജോലിക്ക് നിയോഗിച്ചിരുന്നതെന്നും പരിശോധനയിൽ വ്യക്തമായി.

പരിശോധനയുടെ ഭാഗമായി അഞ്ച് നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കി. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിച്ചു.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം അനധികൃത ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി മറ്റ് സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.

സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy