Malayali Youth Dies in Doha ഖത്തറിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മലയാളി വിദ്യാർഥി അന്തരിച്ചു

Malayali Youth Dies in Doha ദോഹ: ഖത്തറിലെ ദോഹയിൽ മലയാളി യുവാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. കണ്ണൂർ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും മാടായി സ്വദേശിനിയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നജ്‌ല നജീബിന്റെയും മകൻ ബിലാൽ അബ്ദുൽ സമദ് (22) ആണ് മരിച്ചത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ദോഹയിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യാഴാഴ്ച വൈകിട്ട് 6.30ന് അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

ബെംഗളൂരുവിലെ ജൈൻ സർവകലാശാലയിൽ ബിരുദ വിദ്യാർഥിയായിരുന്ന ബിലാൽ ദോഹയിലെ ബിർള പബ്ലിക് സ്കൂളിലെ പൂർവ വിദ്യാർഥിയായിരുന്നു. ഹംദ, ഹുദ, ബാസിത്, ഹിമ എന്നിവരാണ് സഹോദരങ്ങൾ. യുവാവിന്റെ നിര്യാണത്തിൽ ഖത്തറിലെ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy