
Pathanamthitta Native Passes Away in Doha ദോഹ: ഖത്തർ പ്രവാസിയും പത്തനംതിട്ട ആറന്മുള സ്വദേശിയുമായ ജോർജ് വർഗീസ് (63) ദോഹയിൽ നിര്യാതനായി. ആറന്മുള മുല്ലപ്പുഴശ്ശേരി കീത്തോടത്തിൽ കുടുംബാംഗമായ ഇദ്ദേഹം അനിയൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അസുഖബാധിതനായി ദോഹയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഖത്തറിലെ സംസ്കൃതി നജ്മ യൂണിറ്റ് അംഗമായിരുന്നു ജോർജ് വർഗീസ്. ഭാര്യ സുജ. മക്കൾ അജനൂ, ആശ എന്നിവരാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.





