Kuwait PAFN fake WhatsApp groups വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി

Kuwait PAFN fake WhatsApp groups കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും അക്കൗണ്ടുകൾക്കുമെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അതോറിറ്റി.

അതോറിറ്റിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും തങ്ങളാണ് ഔദ്യോഗിക പ്രതിനിധികളെന്ന് അവകാശപ്പെടുകയും ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കെണിയിൽ വീഴരുതെന്ന് അധികൃതർ നിർദേശിച്ചു.

അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും വെരിഫൈഡ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രമാണ് അംഗീകൃത ആശയവിനിമയ മാർഗങ്ങളെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. അതോറിറ്റിക്ക് സ്വന്തമായി വാട്സ്ആപ്പ് ഗ്രൂപ്പുകളോ അക്കൗണ്ടുകളോ ഇല്ലെന്നും അറിയിച്ചു.

അതോറിറ്റിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അനൗദ്യോഗിക അക്കൗണ്ടുകളുമായി പൊതുജനങ്ങൾ ഇടപെടരുത്. ഔദ്യോഗികമായി അംഗീകരിച്ച സ്രോതസ്സുകളിൽ നിന്നു മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും അപരിചിതമായ അക്കൗണ്ടുകളിൽനിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്കും ആവശ്യങ്ങൾക്കും മറുപടി നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതോറിറ്റിയുടെ പേരും ഔദ്യോഗിക തിരിച്ചറിയലും ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തട്ടിപ്പുകൾ നടത്തുന്നതും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ്. വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *