
Youth India to Organise Career Workshop in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും കരിയർ വളർച്ചയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി യൂത്ത് ഇന്ത്യ കുവൈത്ത് കരിയർ ശില്പശാല സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഫർവാനിയയിലെ ഷെഫ് നൗഷാദിലാണ് പരിപാടി നടക്കുന്നത്. ‘കുവൈത്തിലെ കരിയർ വളർച്ചയും തൊഴിലവസരങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന പ്രത്യേക സെഷന് പ്രോജക്ട് മാനേജർ മഹ്‌നാസ് മുസ്തഫ നേതൃത്വം നൽകും.
കുവൈത്തിലെ നിലവിലെ തൊഴിൽ സാഹചര്യങ്ങൾ, വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകൾ, കരിയർ വളർച്ചയ്ക്കുള്ള അവസരങ്ങൾ, തൊഴിൽ വിപണിയിൽ മികച്ച അവസരങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യും.
നിലവിൽ ജോലി അന്വേഷിക്കുന്നവർക്കും കുവൈത്തിൽ ജോലി ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കരിയർ സംബന്ധമായ സംശയങ്ങൾക്ക് വ്യക്തത വരുത്താനും തൊഴിൽ മേഖലയിലെ പുതിയ സാധ്യതകൾ മനസ്സിലാക്കാനും ശില്പശാല സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.




