
Qatar Municipality online appointment service ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്യാൻ ഇനി ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഇതിനായി ‘ബുക്ക് ആൻ അപ്പോയിന്റ്മെന്റ് വിത്ത് ആൻ ഒഫീഷ്യൽ’ എന്ന പുതിയ സേവനം മന്ത്രാലയം ആരംഭിച്ചു.
പുതിയ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്കായി അനുയോജ്യമായ തീയതിയും സമയവും ഓൺലൈനായി തിരഞ്ഞെടുക്കാം. കൂടിക്കാഴ്ചയുടെ വിഷയം മുൻകൂട്ടി രേഖപ്പെടുത്താനും അപ്പോയിന്റ്മെന്റിന്റെ പുരോഗതി പരിശോധിക്കാനും സൗകര്യമുണ്ട്.
എങ്ങനെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം?
ഔൺ (Oun) ആപ്പ് വഴിയോ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഈ സേവനം ഉപയോഗിക്കാം.
- ഔൺ ആപ്പോ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റോ തുറക്കുക.
- ‘Book an Appointment with an Official’ എന്ന സേവനം തിരഞ്ഞെടുക്കുക.
- ബന്ധപ്പെട്ട വകുപ്പ് തിരഞ്ഞെടുക്കുക.
- ലഭ്യമായ തീയതികളിൽ അനുയോജ്യമായ ദിവസവും സമയവും തിരഞ്ഞെടുക്കുക.
- ഉദ്യോഗസ്ഥനുമായി ചർച്ച ചെയ്യേണ്ട വിഷയം രേഖപ്പെടുത്തുക.
- അപ്പോയിന്റ്മെന്റ് അഭ്യർത്ഥന സമർപ്പിക്കുക.
- സ്ഥിരീകരണവും QR കോഡും ലഭിക്കും.
സേവനം ലഭ്യമാകുന്ന മാർഗങ്ങൾ
- മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റ്: www.mm.gov.qa
- ഔൺ ആപ്പ് – iOS: ഇവിടെ ഡൗൺലോഡ് ചെയ്യാം
- ഔൺ ആപ്പ് – Android: ഇവിടെ ഡൗൺലോഡ് ചെയ്യാം
പുതിയ ഓൺലൈൻ സംവിധാനം വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുൻകൂട്ടി ക്രമീകരിക്കുന്നതിനും സാധിക്കും. മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങൾ തേടുന്നവർക്കും ഉദ്യോഗസ്ഥരുമായി നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇത് കൂടുതൽ സൗകര്യപ്രദമാകും.