
Kuwait Defence Minister visits injured victims കുവൈത്ത് സിറ്റി: ഇറാനിയൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ് സന്ദർശിച്ചു. ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദരാജ് സാദ് അൽ-ഷുറൈയനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പരിക്കേറ്റവരുടെ ആരോഗ്യനില നേരിട്ട് വിലയിരുത്തുന്നതിനും അവർക്ക് ലഭ്യമാക്കുന്ന വൈദ്യസഹായവും ചികിത്സാ സൗകര്യങ്ങളും അവലോകനം ചെയ്യുന്നതിനുമായിരുന്നു സന്ദർശനം. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയുടെ പുരോഗതിയെക്കുറിച്ചും ഇരുവരും വിവരങ്ങൾ തേടി.