
അബുദാബി: യുഎഇയില്‍ 11 തരം തൊഴില്‍ ലംഘനങ്ങളില്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ പരാതി നല്‍കാം. നിര്‍ബന്ധിത തൊഴില്‍, ലൈംഗിക പീഡനം, സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, അമിതമായ ഓവര്‍ടൈം തുടങ്ങിയവയില്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. ഒരു തൊഴിലുടമയും വീട്ടുജോലിക്കാരനും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍, MOHRE നല്കുന്ന മാര്‍ഗങ്ങളിലൂടെ തൊഴില്‍ പരാതി രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
വ്യാജ എമിറേറ്റൈസേഷന്‍, നിര്‍ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത്, സ്വദേശിവല്‍ക്കരണം പാലിക്കുന്നതില്‍ പരാജയപ്പെടുന്നത്, ലൈംഗിക പീഡനം, സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധിക ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നത്, വേനല്‍ക്കാല തൊഴിലാളി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കല്‍, തൊഴിലാളികളുടെ താമസസൗകര്യങ്ങളിലെ നിയമലംഘനം, തൊഴില്‍ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍ എന്നിവയും പരാതിയായി നല്‍കാം. വാര്‍ഷിക അവധി അനുവദിക്കാതിരിക്കുക, അവധിക്ക് പകരം നിശ്ചിത ആനുകൂല്യം നിഷേധിക്കുക, അവധി അടുത്ത വര്‍ഷത്തേക്ക് മാറ്റുന്നതിലെ നിയമലംഘനം എന്നിവയും പരാതിയുടെ പരിധിയില്‍ വരും.
APPLY NOW FOR THE LATEST VACANCIES
സ്ഥാപനങ്ങളിലെ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചൂണ്ടിക്കാണിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്കുന്ന കമ്മ്യൂണിറ്റി റിപ്പോര്‍ട്ടിങ് സേവനമാണിതെന്ന് MOHRE പറഞ്ഞു. MOHRE UAE ആപ്പ് വഴിയോ, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, 80084 എന്ന നമ്പറില്‍ ലേബര്‍ ക്ലെയിംസ് ആന്‍ഡ് അഡൈ്വസറി സെന്ററുമായി ബന്ധപ്പെടുന്നതിലൂടെയോ പരാതികള്‍ സമര്‍പ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ
UAE Nazia Staff Editor — September 4, 2026 · 0 Comment

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്. വരാനിരിക്കുന്ന അൽപസമയത്തിനുള്ളിലെ ആഘോഷ സീസണിന് മുന്നോടിയായി സ്വർണവില കുറയുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
APPLY NOW FOR THE LATEST VACANCIES
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 539.25 ദിർഹമായി താഴ്ന്നു. ഇന്നലെ വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 542 ദിർഹമായിരുന്നു (ഗ്രാമിന് 2.75 ദിർഹത്തിന്റെ കുറവ്). 22 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹം, 21 കാരറ്റിന് 478.75 ദിർഹം, 18 കാരറ്റിന് 410.25 ദിർഹം, 14 കാരറ്റ് ഗ്രാമിന് 320 ദിർഹം എന്നിങ്ങനെയാണ് മറ്റു വിലനിലവാരങ്ങൾ.
ദീപാവലി, ദസറ, നവരാത്രി ആഘോഷങ്ങൾ വരാനിരിക്കെ സ്വർണാഭരണങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് യുഎഇയിലെ വ്യാപാരികളുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കയിലെ നോൺഫാം പേറോൾ വിവരങ്ങളാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നതെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനങ്ങളെ ഇത് സ്വാധീനിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പ ഭീഷണികളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. തൊഴിൽ കണക്കുകൾ ദുർബലമായാൽ സ്വർണവില വീണ്ടും ഉയർന്നേക്കാം, എന്നാൽ ശക്തമായ കണക്കുകളാണ് വരുന്നതെങ്കിൽ വില വർധനവിന് തടസ്സമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ





