
നിലമ്പൂർ: വാട്സ്ആപ്പിൽ വരുന്ന ഓരോ ലിങ്കും തുറക്കുന്നതിന് മുമ്പ് ഇനി ഒന്ന് പരിശോധിക്കാം. വ്യാജ സന്ദേശങ്ങളും തട്ടിപ്പ് ലിങ്കുകളും തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് പുതിയ സുരക്ഷാ സംവിധാനവുമായി കേരള പൊലിസ്. ‘സൈബർ വാൾ ‘ എന്ന ചാറ്റ് ബോട്ട് സംവിധാനമാണ് സൈബർ തട്ടിപ്പുകൾക്കെതിരേ പൊലിസ് വാട്സ്ആപ്പിൽ രംഗത്തിറക്കിയത്.
ഓൺലൈൻ തട്ടിപ്പുകാർ അയക്കുന്ന വ്യാജ വെബ്സൈറ്റ് ലിങ്കുകൾ, സംശയകരമായ ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, ഇ-മെയിൽ വിലാസങ്ങൾ, എസ്.എം.എസ് സന്ദേശങ്ങൾ തുടങ്ങിയവയുടെ വിശ്വാസ്യത പരിശോധിക്കാൻ ചാറ്റ് ബോട്ട് വഴി സാധിക്കും. സംശയകരമായ ഐ.പി അഡ്രസുകളെക്കുറിച്ചും ഫോണിലെത്തുന്ന സുരക്ഷിതമല്ലാത്തതോ വ്യാജമായതോ ആയ മൊബൈൽ ആപ്പുകളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാക്കാനാകും.
APPLY NOW FOR THE LATEST VACANCIES
വാട്സ്ആപ്പിൽ ഒരു സന്ദേശം അയച്ചാൽ മതി
കേരള പൊലിസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറായ 9497964163 വഴിയാണ് ‘സൈബർ വാൾ’ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സംശയകരമായ സന്ദേശമോ, ലിങ്കോ, ഫോൺ നമ്പറോ ലഭിച്ചാൽ അത് ഈ നമ്പറിലേക്ക് വാട്സ്ആപ്പ് വഴി അയച്ച് വിവരങ്ങൾ അപ്പോൾ തന്നെ പരിശോധിക്കാം. സൈബർ തട്ടിപ്പുകളുടെ പുതിയ രീതികൾ ഓരോ ദിവസവും പുറത്തുവരുന്നതിനിടെ, തട്ടിപ്പിന് ഇരയായതിന് ശേഷം പരാതി നൽകുന്നതിനേക്കാൾ തട്ടിപ്പിൽപ്പെടുന്നതിന് മുമ്പ് മുന്നറിയിപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നോ, സമ്മാനം ലഭിച്ചുവെന്നോ, ജോലി ലഭിച്ചുവെന്നോ, കെ.വൈ.സി അപ്ഡേറ്റ് ചെയ്യണമെന്നോ പറഞ്ഞെത്തുന്ന സന്ദേശങ്ങളും ലിങ്കുകളും പലപ്പോഴും തട്ടിപ്പിന്റെ ഭാഗമായിരിക്കാം. ഇത്തരം സന്ദേശങ്ങളിൽ നൽകിയ ലിങ്കുകളിൽ നേരിട്ട് ക്ലിക്ക് ചെയ്യാതെ ആദ്യം അവയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകുന്നു. സൈബർ തട്ടിപ്പുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടുന്നതിനൊപ്പം പൊതുജനങ്ങളിൽ സൈബർ ജാഗ്രത വർധിപ്പിക്കാനും ‘സൈബർ വാൾ’ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സാധ്യതയുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കൂട്ടിയിടിച്ചു മറിഞ്ഞത് നിരവധി വാഹനങ്ങള്‍; റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
UAE September 5, 2026

അബൂദബി: വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ മറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബൂദബി പൊലീസ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്നും, അശ്രദ്ധമായ ഡ്രൈവിങ് കടുത്ത അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി.
APPLY NOW FOR THE LATEST VACANCIES
വെള്ളിയാഴ്ച പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യങ്ങളില്‍, അതിവേഗത്തിലെത്തിയ സെഡാന് കാര്‍ പിക്ക് അപ് ട്രക്കിലേക്ക് ഇടിച്ചുകയറുകയും നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിലിടിച്ച് മറിയുകയും ചെയ്യുന്നത് കാണാം. അപകടത്തെ തുടര്‍ന്ന് ചില വാഹനങ്ങള്‍ റോഡിനു നടുവില്‍ നിര്‍ത്തുകയും ആളുകള്‍ പുറത്തിറങ്ങി ഫോണ്‍ ഫ്ളാഷ് ലൈറ്റ് കാണിച്ച് വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ റോഡ് തടസ്സപ്പെടുത്തി കിടന്ന വാഹനങ്ങളിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറി കൂടുതല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ഒരു വാഹനം മറിയുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കൊച്ചി: സമൂഹമാധ്യമങ്ങൡ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൡ നടക്കുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഇന്‍സ്റ്റഗ്രാമില്‍ നല്കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ മുന്നറിയിപ്പ്. വിദേശ റിക്രൂട്ട്മെന്റിന് പണം നല്‍കുംമുന്‍പ് ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം
ഫീസ് 30000 ദിര്‍ഹം ആണ്.
അബൂദബിയും ദുബൈയും
: അശ്രദ്ധമായും റോഡിലുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലും വാഹനമോടിച്ചാല്‍ 50000 ദിര്‍ഹം വരെ ഉയര്‍ന്ന പിഴ ചുമത്തും.
ദുബൈയില്‍ അമിതവേഗതക്ക് 2000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയന്റും ലഭിക്കും
റാസല്‍ഖൈമ
: നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് 20000 ദിര്‍ഹം വരെ പിഴയും മൂന്നുമാസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. പിഴ തുക അടക്കാതിരിക്കുകയും 3 മാസത്തിനകം ഉടമകള്‍ വാഹനം കൈപ്പറ്റാതിരിക്കുകയും ചെയ്താല്‍ ആ വാഹനങ്ങള്‍ ലേലം ചെയ്യും





