
Malayali Woman Dies in Sharjah;ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി വീട്ടമ്മ ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വട്ടപ്പാറ മുള്ളൻചാന്നി ബേഥേൽ ഭവനത്തിൽ ശ്രീകുമാറിന്റെ ഭാര്യ വിജി കുമാർ (59) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ഷാർജ മെഡികെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ദുബായ് ആസ്ഥാനമായി റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിവരികയായിരുന്നു വിജി കുമാർ.
മകൾ ഡോ. അബിറ്റയാണ്. വിജിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. നവംബർ നാലിന് രാവിലെ 10.30 മുതൽ തിരുവനന്തപുരം പ്ലാമ്മൂട് പെന്തക്കോസ്തൽ അസംബ്ലിയുടെ നേതൃത്വത്തിൽ സ്വവസതിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.





