US Attack on Iran Qeshm Island;പിടിമുറുക്കി അമേരിക്ക യുദ്ധപോരിന്!! ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; ലക്ഷ്യമിട്ടത് തന്ത്രപ്രധാനമായ ദ്വീപ്

Oplus_16908288

US Attack on Iran Qeshm Island;ഇറാനെതിരെ വീണ്ടും സൈനിക നീക്കവുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ ഖേഷം ദ്വീപിൽ (Qeshm Island) അമേരിക്ക ആക്രമണം നടത്തിയതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത പുറത്തുവിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ തടയുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്ക പരിമിതമായ സൈനിക നീക്കങ്ങൾ നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനികർക്കും നേരെയുള്ള ഭീഷണികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്നാണ് യു.എസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മേഖലയിൽ അമേരിക്കൻ സൈനികർക്കുള്ള ഭീഷണികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ഖേഷം ദ്വീപിൽ തുടർച്ചയായി സ്ഫോടനങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ പുതിയ ആക്രമണം മേഖലയിൽ വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ*

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy