Trump Israel Prime Minister : അമേരിക്കക്കാർക്ക് മടുത്താൽ ഇസ്രായേലിലേക്ക് താമസം മാറും; പ്രധാനമന്ത്രിയാകുമെമെന്ന് ട്രംപ്

Trump Israel Prime Minister : അമേരിക്കക്കാർക്ക് തന്നോട് മടുപ്പ് തോന്നിയാൽ ഇസ്രായേലിലേക്ക് താമസം മാറി അവിടുത്തെ പ്രധാനമന്ത്രിയാകുമെന്ന് തമാശയായി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേലിൽ തനിക്ക് 99 ശതമാനം വരെ അംഗീകാരമുണ്ടെന്നും അവിടെ വലിയ ജനപ്രീതിയാണുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ ഫോക്സ് ന്യൂസിന്റെ ഫോക്സ് ആൻഡ് ഫ്രണ്ട്സ് പരിപാടിക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. അമേരിക്കയിൽ തന്റെ ജനപ്രീതി കുറഞ്ഞാൽ ഇസ്രായേലിലേക്ക് പോകാമെന്നും അവിടെ പ്രധാനമന്ത്രിയാകാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തമാശ.

അതേസമയം, ഇസ്രായേലിന് നൽകിവരുന്ന അമേരിക്കൻ സഹായം ഈ വർഷാവസാനത്തോടെ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേലിന് ഇനി അമേരിക്കയുടെ സാമ്പത്തിക സഹായം ആവശ്യമില്ലെന്നും സ്വന്തം നിലയിൽ ആയുധങ്ങൾ വാങ്ങാനുള്ള ശേഷി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വാഷിംഗ്ടൺ ഇസ്രായേലിന് ഏകദേശം നാല് ബില്യൺ ഡോളറിന്റെ സഹായം നൽകുന്നുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ഈ സഹായം വർഷാവസാനത്തോടെ നിർത്താനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിനുള്ള അമേരിക്കൻ ധനസഹായം റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കാൻ ചില ഡെമോക്രാറ്റുകളും ഇടതുപക്ഷ രാഷ്ട്രീയക്കാരും ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.

ഇസ്രായേലിന് അമേരിക്ക നൽകുന്ന പിന്തുണയിൽ സൈനിക, സാമ്പത്തിക സഹായങ്ങൾക്കൊപ്പം മറ്റ് തരത്തിലുള്ള സഹായങ്ങളും ഉൾപ്പെടുന്നുണ്ട്. ഈ സഹായം ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയിരുന്നതായും ട്രംപ് പറഞ്ഞു. സഹായം അവസാനിപ്പിക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് നെതന്യാഹുവായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, സഹായം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാകുന്ന സമയക്രമവും അതിന്റെ വിശദാംശങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy