
ദോഹ: ഖത്തർ എനർജി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉത്തരവിറക്കി. 2026-ലെ 42-ാം നമ്പർ അമീരി ഉത്തരവിലൂടെയാണ് പുതിയ ബോർഡ് അംഗങ്ങളെ നിയമിച്ചത്.പുതിയ ഉത്തരവ് പ്രകാരം ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയെ ഖത്തർ എനർജി ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിച്ചു. ഊർജകാര്യ മന്ത്രി എൻജിനീയർ സാദ് ബിൻ ഷെരിദ അൽ കാബി വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായിരിക്കും.
ഡയറക്ടർ ബോർഡിലെ മറ്റ് അംഗങ്ങൾ
അലി ബിൻ അഹമ്മദ് അൽ കുവാരി, ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി, ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ ജാസിം അൽ താനി എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.
ഇവർക്കൊപ്പം നാസർ ഖലീൽ അൽ ജൈദ, അഹമ്മദ് സെയ്ത് അൽ സുലൈത്തി, അബ്ദുൽ അസീസ് ജാസിം അൽ മുഫ്ത, അബ്ദുൽറഹ്മാൻ അഹമ്മദ് അൽ ഷൈബി എന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.
നാല് വർഷമായിരിക്കും കാലാവധി
പുതിയ ഡയറക്ടർ ബോർഡിന്റെ അംഗത്വ കാലാവധി നാല് വർഷമായിരിക്കും. സമാനമായ ഒന്നോ അതിലധികമോ കാലയളവുകളിലേക്ക് അംഗങ്ങളുടെ കാലാവധി പുതുക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. ബന്ധപ്പെട്ട അധികാരികൾ ഉത്തരവ് നടപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.





