Qatar desert camping safety rules : ഖത്തറിൽ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർ ശ്രദ്ധിക്കുക; എണ്ണ-വാതക കേന്ദ്രങ്ങളിൽ നിന്ന് 500 മീറ്റർ അകലം പാലിക്കണം

Qatar desert camping safety rules : ദോഹ: ഖത്തറിൽ മരുഭൂമി, തീരപ്രദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവരും ക്യാമ്പ് ചെയ്യുന്നവരും എണ്ണ-വാതക സൗകര്യങ്ങളിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

എണ്ണ, വാതക വിതരണ-പ്രസരണ ലൈനുകൾ, അവയുമായി ബന്ധപ്പെട്ട സ്റ്റേഷനുകൾ എന്നിവയിൽ നിന്നാണ് നിർബന്ധമായും 500 മീറ്റർ സുരക്ഷിത അകലം പാലിക്കേണ്ടത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

മരുഭൂമിയിലും കടൽത്തീരങ്ങളിലും സന്ദർശനം നടത്തുന്നവരും ക്യാമ്പ് ചെയ്യുന്നവരും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. എണ്ണ-വാതക മേഖലകളുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന ദിശാസൂചന ബോർഡുകളും അടയാളങ്ങളും നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യരുത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ സുപ്രധാന എണ്ണ-വാതക സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാവരും അധികൃതരുടെ നിർദേശങ്ങളോട് സഹകരിക്കണമെന്ന് മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയുള്ള അറിയിപ്പിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy