Abu Dhabi Police Arrest 10 അബുദാബിയിൽ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്; എട്ട് പേർ അറസ്റ്റിൽ, ദൃശ്യങ്ങൾ പകർത്തിയ രണ്ട് പേരെയും പിടികൂടി

Abu Dhabi Police Arrest 10 അബുദാബിയിലെ ഹോട്ടലിന്റെ പ്രവേശന കവാടത്തിന് സമീപം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ നേരിട്ട് പങ്കെടുത്ത എട്ട് പേരെയും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മറ്റ് രണ്ട് പേരെയുമാണ് പൊലീസ് പിടികൂടിയത്.

നേരത്തെയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. സംഭവമുണ്ടായ ഉടൻ പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും സംഘർഷത്തിൽ പങ്കെടുത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവം ചിത്രീകരിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പത്ത് പേരെയും തുടർനിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു.

സമാധാനവും പൊതുസുരക്ഷയും തകർക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy