Kuwait Traffic Authorities Warn Drivers കുവൈത്തിൽ തെറ്റായ ലെയിനിൽനിന്ന് തിരിഞ്ഞാൽ പിഴ; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം

Kuwait Traffic Authorities Warn Drivers കുവൈത്ത് സിറ്റി: ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും അനുവദിച്ചിട്ടില്ലാത്ത ലെയിനുകളിൽനിന്ന് വാഹനങ്ങൾ തിരിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കുവൈത്ത് ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശരിയായ ടേണിങ് ലെയിനുകൾ പാലിക്കാത്തത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗമാണ് വാഹനയാത്രക്കാർക്ക് നിർദേശം നൽകിയത്. ജംഗ്ഷനുകളിലേക്കും ട്രാഫിക് സിഗ്നലുകളിലേക്കും അടുക്കുമ്പോൾ വാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ലെയിനുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

റോഡിലെ അടയാളങ്ങൾ, ദിശാസൂചക രേഖകൾ, അമ്പടയാളങ്ങൾ എന്നിവ ശ്രദ്ധിച്ച് ശരിയായ ലെയിനിലൂടെ തന്നെ മുന്നോട്ടുപോകണം. തിരിയുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടില്ലാത്ത ലെയിനിൽനിന്ന് വാഹനം തിരിക്കുന്നത് ഗതാഗതനിയമലംഘനമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇത്തരം പ്രവൃത്തികൾ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ഗതാഗതത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യും. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ഇത് ഭീഷണിയാണെന്ന് ട്രാഫിക് വിഭാഗം ചൂണ്ടിക്കാട്ടി.

റോഡ് അടയാളങ്ങളും ലെയിൻ നിർദേശങ്ങളും പാലിച്ച് വാഹനമോടിക്കണമെന്നും അനുവദിച്ചിട്ടുള്ള ലെയിനുകളിൽനിന്ന് മാത്രമേ തിരിയാവൂ എന്നും അധികൃതർ ആവശ്യപ്പെട്ടു. അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ഡ്രൈവർമാരുടെ സഹകരണം അനിവാര്യമാണെന്നും വ്യക്തമാക്കി.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy