Newborn baby abandoned in Kuwait : കുവൈത്തിൽ ആശുപത്രിക്ക് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; മാതാവടക്കം നാലുപേർ അറസ്റ്റിൽ

Newborn baby abandoned in Kuwait : കുവൈത്ത് സിറ്റി: കുവൈത്തിൽ ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. മുബാറക് അൽ-കബീർ ആശുപത്രിയുടെ പ്രവേശന കവാടത്തിനടുത്താണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടി.

കുഞ്ഞിന്റെ മാതാവ് സൗദി സ്വദേശിനിയാണ്. ഇവർക്കൊപ്പം ഒരു കുവൈത്ത് വനിതയും രണ്ട് ഒമാൻ സ്വദേശികളായ പുരുഷന്മാരുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കാൻ സൗദി യുവതിക്ക് മറ്റ് മൂന്ന് പേർ സഹായം നൽകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ജാബ്രിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വിവാഹേതര ബന്ധത്തിലൂടെയാണ് യുവതിക്ക് കുഞ്ഞ് ജനിച്ചതെന്നാണ് പ്രാഥമിക വിവരം.

ചോദ്യം ചെയ്യലിൽ നാലുപേരും കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. അറസ്റ്റിലായവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *