Al Zubana Star Rises അൽ സുബാന നക്ഷത്രം ഉദിച്ചു; ഖത്തറിൽ ഉണ്ടാവുക ഈ കാലാവസ്ഥാ മാറ്റം

Al Zubana Star Rises ദോഹ: അൽ സുബാന നക്ഷത്രത്തിന്റെ ഉദയത്തോടെ ഖത്തറിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 24 ചൊവ്വാഴ്ചയാണ് അൽ സുബാന ഉദിച്ചത്. ഇതോടെ രാജ്യത്ത് മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള 13 ദിവസം നീളുന്ന കാലഘട്ടത്തിന് തുടക്കമായി.

ശരത്കാലത്തിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമാണിത്. അൽ വസം (Al-Wasm) മഴക്കാലത്തിന്റെ അവസാന ഘട്ടം കൂടിയാണിത്. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ മനുഷ്യന്റെ ഉയരത്തിന് തുല്യമായ അകലത്തിൽ വേർപെട്ടുനിൽക്കുന്നതായി തോന്നുന്ന രണ്ട് പ്രകാശമുള്ള നക്ഷത്രങ്ങളാണ് അൽ സുബാനയിൽ ഉൾപ്പെടുന്നത്. ഇവയെ തേളിന്റെ കൊമ്പുകൾ എന്നും വിശേഷിപ്പിക്കുന്നു.

ഈ കാലയളവിൽ മഴയുടെ അളവ് വർധിക്കാനും ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ കാലഘട്ടത്തിലെ മഴ മരുഭൂമിയിൽ ഫഖാ (Faqaa) എന്നറിയപ്പെടുന്ന ട്രഫിൾസ് കൂണുകളുടെ വളർച്ചയ്ക്ക് അനുകൂലമാണെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *