
Closure of Indian Grill House Restaurant ദോഹ: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറിലെ ഇന്ത്യൻ ഗ്രിൽ ഹൗസ് റെസ്റ്റോറന്റ് 15 ദിവസത്തേക്ക് അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഉത്തരവിട്ടു. ഫരീജ് അബ്ദുൽ അസീസ് മേഖലയിലെ സ്ട്രീറ്റ് 870-ൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിനെതിരെയാണ് നടപടി.
2026 നവംബർ 19 മുതലാണ് അടച്ചുപൂട്ടൽ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണത്തിന്റെ നിയന്ത്രണം സംബന്ധിച്ച 1990-ലെ എട്ടാം നമ്പർ നിയമവും അതിലെ ഭേദഗതികളും ലംഘിച്ചതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെയും ഭാഗമായാണ് റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
ഖത്തറിലെ ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്.





