
Kuwait police officer theft case : കുവൈത്ത് സിറ്റി, നവംബർ 25: ഡെലിവറി ഡ്രൈവറിൽ നിന്ന് 200 കുവൈത്ത് ദിനാർ മോഷ്ടിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച രണ്ട് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവച്ചു. പരാതിക്കാരൻ കേസ് പിൻവലിക്കുകയും മോഷ്ടിച്ച പണം തിരികെ നൽകുകയും ചെയ്തിട്ടും കോടതി ശിക്ഷയിൽ മാറ്റം വരുത്തിയില്ല.
കൗൺസിലർ ഡോ. ഫഹദ് അബു സുലൈബിന്റെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതിയാണ് വിധി ശരിവച്ചത്.
ഫഹാഹീൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് മുമ്പും സമാനമായ കേസുകളിൽ പങ്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
ഇതേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് സംഭവങ്ങളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടായിരുന്നതായും രണ്ട് വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
എന്നാൽ ഏറ്റവും പുതിയ കേസിൽ ഡെലിവറി ഡ്രൈവറിൽ നിന്ന് 200 ദിനാർ മോഷ്ടിച്ചതിനാണ് രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചത്. പരാതിക്കാരൻ പരാതി പിൻവലിക്കുകയും പണം തിരികെ ലഭിക്കുകയും ചെയ്തിട്ടും അപ്പീൽ കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു.