Kuwait man sentenced to life imprisonment കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്ത് പൗരന് കടുത്ത ശിക്ഷ

Kuwait man sentenced to life imprisonment കുവൈത്ത് സിറ്റി, നവംബർ 26: കുടുംബത്തോടൊപ്പമുള്ള പ്രഭാതഭക്ഷണത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ 43കാരനായ കുവൈത്ത് പൗരന് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച സിവിൽ കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട സിവിൽ കോടതിയിലേക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം റമദാൻ മാസത്തിൽ അൽ-ഖുറൈനിലെ കുടുംബവീട്ടിലായിരുന്നു സംഭവം. കുടുംബസംഗമത്തിൽ പങ്കെടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതേത്തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു.

കേസ് രേഖകൾ പ്രകാരം, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ എത്താത്തതിന്റെ കാരണം ചോദിക്കാനായി പ്രതി ദേഷ്യത്തോടെ ഭാര്യയുടെ മുറിയിലേക്ക് കടന്നുചെന്നു. ഭാര്യ പ്രതികരിക്കാതിരുന്നതോടെ പ്രകോപിതനായ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി തന്നെ പോലീസിൽ കീഴടങ്ങി.

മുൻപും ക്രൂരമായ പീഡനമെന്ന് ആരോപണം

കൊലപാതകത്തിന് മുൻപും പ്രതി ഭാര്യയെ നിരന്തരം ക്രൂരമായി ഉപദ്രവിച്ചിരുന്നതായി തെളിയിക്കുന്ന രേഖകളും മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കിയതായി കൊല്ലപ്പെട്ട യുവതിയുടെ അനന്തരാവകാശികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നവാഫ് അൽ-വുഹൈബ് ‘അൽ-അൻബ’ ദിനപത്രത്തോട് പറഞ്ഞു.

യുവതി ജീവിച്ചിരുന്നപ്പോൾ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകൾ മരണശേഷമാണ് കണ്ടെത്തിയത്. കോടതിയിൽ തെളിവുകളായി സമർപ്പിച്ച രേഖകളെക്കുറിച്ച് അഭിഭാഷകൻ വൈകാരികമായാണ് പ്രതികരിച്ചത്.

“ജീവിച്ചിരുന്നപ്പോൾ ഇര ഒളിപ്പിച്ചുവെച്ച ഈ രേഖകൾ അവരുടെ മരണശേഷമാണ് പുറത്തുവന്നത്. നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലേക്കുള്ള മരിച്ചുപോയ യുവതിയുടെ സന്ദേശം പോലെയായിരുന്നു അത്,” അഭിഭാഷകൻ പറഞ്ഞു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *