Dubai Court Compensation;കേട്ടോ കേട്ടോ?? 2 കോടി കൊടുക്കേണ്ടി വരും!! ഈ തെറ്റു മാത്രം ചെയ്യരുത് :യുഎഇയിൽ ഡ്രൈവിങ്ങിലെ ‘വീഴ്ച’യ്ക്ക് കനത്ത പ്രഹരം, സുപ്രധാന വിധിയുമായി കോടതി…

Dubai Court Compensation;ദുബായ്: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ നേരിട്ട ഡെലിവറി ഡ്രൈവർക്ക് 7,50,000 ദിർഹം (ഏകദേശം 1.9 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറും വാഹനം ഉടമസ്ഥതയിലുള്ള കമ്പനിയും സംയുക്തമായി നഷ്ടപരിഹാരം നൽകണമെന്നാണ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി.

2025 ഓഗസ്റ്റ് 12ന് അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റിലായിരുന്നു അപകടം. ശ്രദ്ധക്കുറവോടെ വാഹനമോടിച്ച ഡ്രൈവർ നിയന്ത്രണം നഷ്ടപ്പെടുത്തി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡെലിവറി ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റു.

തലച്ചോറിൽ നേരിയ രക്തസ്രാവം, നെഞ്ചിനും വയറിനുമേറ്റ പരുക്കുകൾ, നട്ടെല്ലിലെ ഒടിവുകൾ, വലതുകാലിലെയും പാദത്തിലെയും ഒന്നിലധികം അസ്ഥികൾക്ക് പൊട്ടൽ എന്നിവയാണ് സംഭവിച്ചത്. കരളിനും വലതുവൃക്കയ്ക്കും ഗുരുതരമായ കേടുപാടുകളും ഉണ്ടായി. തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഇദ്ദേഹം 2025 ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 18 വരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ

ഫൊറൻസിക് മെഡിക്കൽ പരിശോധനയിൽ അപകടത്തെത്തുടർന്ന് ഡ്രൈവർക്ക് സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ സംഭവിച്ചതായി കണ്ടെത്തി. വലതുവൃക്കയുടെ പ്രവർത്തനശേഷിയിൽ 40 ശതമാനവും വലതുകാലിന്റെ പ്രവർത്തനശേഷിയിൽ 40 ശതമാനവും കുറവുണ്ടായി. ദഹനവ്യവസ്ഥയ്ക്ക് 25 ശതമാനവും നട്ടെല്ലിന് 10 ശതമാനവും സ്ഥിരമായ വൈകല്യം സംഭവിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി.

അപകടത്തെ തുടർന്ന് പഴയതുപോലെ ഡെലിവറി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായെന്നും പ്രധാന വരുമാനമാർഗം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഇദ്ദേഹം രണ്ട് ദശലക്ഷം ദിർഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു.

വാഹന ഉടമസ്ഥ കമ്പനിക്കും ഉത്തരവാദിത്തം

അപകട റിപ്പോർട്ടും മെഡിക്കൽ രേഖകളും പരിശോധിച്ച കോടതി, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. അപകടസമയത്ത് ഡ്രൈവർ വാഹന ഉടമസ്ഥ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നതിനാൽ കമ്പനിക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പരുക്കുകളുടെ ഗൗരവം, സ്ഥിരമായ വൈകല്യങ്ങൾ, സാമ്പത്തിക നഷ്ടം, മാനസികമായ ആഘാതം എന്നിവ പരിഗണിച്ചാണ് 7,50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചത്.

വിധി അന്തിമമാകുന്ന തീയതി മുതൽ നഷ്ടപരിഹാരം പൂർണമായി നൽകുന്നതുവരെ പ്രതികൾ അഞ്ച് ശതമാനം വാർഷിക പലിശയും നൽകണം. കൂടാതെ കോടതി ചെലവുകളും 2,000 ദിർഹം നിയമച്ചെലവും നൽകാൻ ഉത്തരവിട്ടു. രണ്ട് ദശലക്ഷം ദിർഹം നഷ്ടപരിഹാരമെന്ന പരാതിക്കാരന്റെ ആവശ്യം ഉൾപ്പെടെയുള്ള ശേഷിക്കുന്ന ആവശ്യങ്ങൾ കോടതി തള്ളി.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *