
അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നത് അവസാന നിമിഷം ഒഴിവാക്കി. റൺവേയിലേക്ക് അടുക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തോട് എയർ ട്രാഫിക് കൺട്രോളർ തിരിച്ചുപറക്കാൻ നിർദേശിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ടെർമിനലിന്റെ ചില്ലുകളും തകർന്നു. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.





