
Malayali expat dead in uae; അബുദാബി: അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു. കാസർകോട് കാഞ്ഞങ്ങാട് പെരിയ നവോദയ നഗർ സ്വദേശി അബ്ദുറഹീം ബദവി (38) ആണ് നിര്യാതനായത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാലുമാസം മുൻപാണ് ജോലി തേടി അദ്ദേഹം അബുദാബിയിലെത്തിയത്. നാട്ടിൽ കാസർകോട് ജാമിഅ സഅദിയ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ മദ്രസ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കൾ: അബ്ദുൽഖാദർ – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫെബിന. മക്കൾ: ഫാത്തിമ റസാന, ഖദീജ റഫീന, മറിയം റൂഹ, മുഹമ്മദ് റൈഹാൻ. സഹോദരങ്ങൾ: മുജീബ്, ആരിഫ, റിയാന. മൃതദേഹം നാട്ടിലെത്തിച്ച ശേഷം കബറടക്കം പിന്നീട് പെരിയയിൽ നടക്കും.