എസി വില്ലനായി, കുടുംബത്തിൽ തീരാനൊമ്പരം; കാറിനുള്ളിൽ ശ്വാസംമുട്ടി മൂന്ന് മരണം

കാറിലെ എയർ കണ്ടീഷനിങ് (എസി) സിസ്റ്റത്തിൽ നിന്നുണ്ടായ വാതകച്ചോർച്ചയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. സെയ്തൂൻ സ്വദേശികളായ 66-കാരനായ പിതാവ്, 55-കാരിയുമായ ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ മകൾക്ക് പെട്ടെന്ന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിൽ ഒതുക്കി നിർത്തി. മകളെ സഹായിക്കാനായി മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ഇവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കാറിന്റെ ജനാലകൾ അടച്ച് എസി പ്രവർത്തിപ്പിച്ചുകൊണ്ട് ഉള്ളിലിരുന്നതാണ് മരണകാരണമായത്.

APPLY NOW FOR THE LATEST VACANCIES

എസിയിൽ നിന്ന് ചോർന്ന ഫ്രിയോൺ വാതകം ശ്വസിച്ചതോടെ ഇവർ ബോധരഹിതരാവുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരനും മകനും നടത്തിയ തിരച്ചിലിലാണ് റോഡരികിൽ കിടന്നിരുന്ന കാർ കണ്ടെത്തിയത്. കാറിനുള്ളിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. കാർ എസിയിലെ ഫ്രിയോൺ വാതകത്തിന്റെ അമിതമായ ചോർച്ചയാണ് മരണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ എസി പ്രവർത്തിപ്പിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy