
Dubai’s new shared housing law ദുബായ്: ദുബായിലെ താമസസ്ഥലങ്ങളിൽ പരിധിയിലധികം ആളുകൾ താമസിക്കുന്നതും അനുമതിയില്ലാതെ ഫ്ലാറ്റുകൾ തിരിച്ച് മുറികളാക്കുന്നതും തടയാൻ കർശന നടപടികളുമായി അധികൃതർ. ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമപ്രകാരം, നിയമലംഘനം സംശയിക്കുന്ന ഇടങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ടാകും. താമസസ്ഥലങ്ങളിൽ അമിതമായ ആൾത്തിരക്കോ അനധികൃതമായ നിർമ്മാണങ്ങളോ ഉണ്ടെന്ന് അയൽവാസികൾക്കോ മറ്റ് താമസക്കാർക്കോ പരാതിപ്പെട്ടാൽ അധികൃതർ ഉടൻ അന്വേഷണം ആരംഭിക്കും.
APPLY NOW FOR THE LATEST VACANCIES
പുതിയ നിയമം അനുസരിച്ച് അധികൃതർ നിയോഗിക്കുന്ന ഇൻസ്പെക്ടർമാർക്ക് താമസസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഉടമകളും താമസക്കാരും അനുവാദം നൽകണം. ആവശ്യമായ ഘട്ടങ്ങളിൽ പരിശോധനയ്ക്കായി പൊലീസിന്റെ സഹായം തേടാൻ ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ട്. സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കും പരിശോധനയെങ്കിലും, നിയമലംഘനം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ മരപ്പലകകൾ ഉപയോഗിച്ച് അനധികൃതമായി മുറികൾ തിരിക്കുക, അടുക്കളകളും സ്റ്റോർ റൂമുകളും ബെഡ്റൂമുകളാക്കി മാറ്റുക തുടങ്ങിയ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത് തീപിടുത്തമുണ്ടായാൽ ആളുകൾക്ക് രക്ഷപ്പെടാൻ തടസ്സമുണ്ടാക്കുന്നു. 2025-ൽ അൽ റിഗ്ഗ, മുറഖബാദ്, അൽ ബർഷ, സത്വ, അൽ റഫ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ വ്യാപക പരിശോധന നടന്നിരുന്നു. അടുത്തിടെ ദുബായിലെ പ്രശസ്തമായ ടൊയോട്ട ബിൽഡിംഗിൽ നിന്ന് നിരവധി താമസക്കാരെ ഒഴിപ്പിച്ചത് ഇത്തരത്തിലുള്ള ആൾത്തിരക്ക് കാരണമാണ്. ചില ഫ്ലാറ്റുകളിൽ 15 പേർ വരെ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആർട്ടിക്കിൾ 30: താമസസ്ഥലങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർമാർക്ക് പ്രവേശനാനുമതി നൽകാൻ ഉടമകളും താമസക്കാരും ബാധ്യസ്ഥരാണ്. പരിശോധന തടയാൻ ആർക്കും അവകാശമില്ല.
ആർട്ടിക്കിൾ 33: നിയമവിരുദ്ധമായ താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിനായി ഷെയേർഡ് ഹൗസിംഗ് കമ്മിറ്റിക്ക് എപ്പോൾ വേണമെങ്കിലും സർപ്രൈസ് പരിശോധനകൾ നടത്താം. അധികൃതരുടെ തീരുമാനത്തിലോ പിഴയിലോ പരാതി ഉള്ളവർക്ക് അത് അറിയിക്കാനും നിയമം വഴി നൽകുന്നു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിക്ക് രേഖാമൂലം പരാതി നൽകാം. ഇതിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ആവശ്യമെങ്കിൽ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെയും സമീപിക്കാവുന്നതാണ്. ദുബായിലെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനായി എല്ലാവരും നിയമം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഒരു യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം, ഒരാൾക്ക് എത്ര സ്ഥലം വേണം തുടങ്ങിയ മാനദണ്ഡങ്ങൾ നിയമത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്മെന്റ് നെറ്റ്വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
നഗരത്തെ പൂർണ്ണമായും കാഷ്ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്മെന്റ്സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്





