
Qatar wildlife rescue 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് അവസാനം വരെ രക്ഷപ്പെടുത്തിയ വന്യജീവികളിൽ 218 എണ്ണത്തിന് അനുയോജ്യമായ അഭയകേന്ദ്രങ്ങളിൽ സംരക്ഷണം നൽകി.
ദോഹ: ഖത്തറിൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 275 വന്യജീവികളെ രക്ഷപ്പെടുത്തി. ഇതിൽ 57 പ്രാദേശിക ജീവിവർഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയച്ചതായി മന്ത്രാലയം അറിയിച്ചു.
ശേഷിക്കുന്ന 218 വന്യജീവികൾക്ക് അനുയോജ്യമായ അഭയകേന്ദ്രങ്ങളിൽ സംരക്ഷണവും പരിചരണവും നൽകി. വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഖത്തറിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
ഓരോ വന്യജീവിയുടെയും അവസ്ഥ വിലയിരുത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ഇവയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും ആവശ്യമായ മെഡിക്കൽ പരിശോധനകളും വിലയിരുത്തലുകളും നടത്തുകയും ചെയ്തു. തുടർന്ന് ആവശ്യാനുസരണം പരിചരണം, ചികിത്സ, പുനരധിവാസം എന്നിവയും നൽകി.
വന്യജീവികളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് അനുയോജ്യമായ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. ഇക്കാര്യം മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.