Delivery Rider Dies After Colliding with Truck ഫുജൈറയിൽ വാഹനാപകടം: പാർക്ക് ചെയ്തിരുന്ന ട്രക്കിലിടിച്ച് ഡെലിവറി റൈഡർ മരിച്ചു

Delivery Rider Dies After Colliding with Truck ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഫുഡ് ഡെലിവറി ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ഏഷ്യൻ വംശജനായ ഡെലിവറി റൈഡർ ദാരുണമായി മരിച്ചു. ഫുജൈറ-ഖോർ ഫക്കാൻ റോഡിൽ ഫൗസ് (Fawz) പ്രദേശത്തുവെച്ചാണ് അപകടം നടന്നത്.

വെള്ളിയാഴ്ച രാത്രി 8:05 ഓടെയാണ് അപകടമുണ്ടായത്. ഡെലിവറി റൈഡർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിൾ റോഡരികിലെ ട്രാഫിക് ലെയ്നിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റൈഡർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വിവരം ലഭിച്ച ഉടൻതന്നെ പോലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും, റോഡ് സുരക്ഷാ നിയമങ്ങളും കൃത്യമായ സുരക്ഷിത അകലവും പാലിക്കണമെന്നും ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പാട്രോൾസ് ഡിപ്പാർട്ടർമെന്റ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധന്നാനി ഓർമ്മിപ്പിച്ചു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy