Fujairah accident; യുഎഇയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം

Fujairah accident; ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഭക്ഷണവിതരണ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി റൈഡർ മരിച്ചു. ഫുജൈറ–ഖോർഫക്കാൻ റോഡിലെ ഫൗസ് മേഖലയിലാണ് അപകടം. ഏഷ്യൻ വംശജനായ റൈഡറാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണവിതരണ കമ്പനിയുടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റൈഡർ റോഡിലെ ഒരു ട്രാഫിക് ലെയിനിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വിവരം ലഭിച്ച ഉടൻ പൊലീസ്, ആംബുലൻസ് സംഘങ്ങൾ അപകടസ്ഥലത്തെത്തി. തുടർന്ന് റൈഡറെ ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റോഡിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾ അപകടഭീഷണി

അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർക്ക് ഫുജൈറ പൊലീസ് ജാഗ്രതാനിർദേശം നൽകി. വലിയ ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡരികിലോ ഗതാഗത പാതകൾക്ക് സമീപമോ ദീർഘനേരം നിർത്തിയിടുന്നത് മറ്റ് വാഹനങ്ങൾക്ക് അപകടസാധ്യത സൃഷ്ടിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് സമീപമെത്തുമ്പോൾ വേഗത കുറയ്ക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിന് മുമ്പ് റോഡിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കണം. പെട്ടെന്നുള്ള ലെയിൻ മാറ്റങ്ങളും ഒഴിവാക്കണം.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധ തെറ്റിക്കുമെന്നും ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. വേഗപരിധി പാലിക്കുന്നതിനൊപ്പം റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് വേഗത ക്രമീകരിക്കണമെന്നും നിർദേശമുണ്ട്.

റോഡിലെ മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കുകയും മതിയായ സുരക്ഷിത അകലം പാലിക്കുകയും ചെയ്യുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ*

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy