QatarEnergy announces fuel prices for November കൂടിയോ, കുറഞ്ഞോ??? ഖത്തറിൽ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു

QatarEnergy announces fuel prices for November ദോഹ: 2026 നവംബർ മാസത്തേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. ഒക്ടോബറിലെ അതേ നിരക്കുകൾ നവംബറിലും തുടരും.

പുതിയ നിരക്കുകൾ പ്രകാരം:

  • പ്രീമിയം പെട്രോൾ: ലിറ്ററിന് 1.95 ഖത്തർ റിയാൽ.
  • സൂപ്പർ പെട്രോൾ: ലിറ്ററിന് 2.10 ഖത്തർ റിയാൽ.
  • ഡീസൽ: ലിറ്ററിന് 2.05 ഖത്തർ റിയാൽ.

നവംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയുമായി ബന്ധിപ്പിച്ചാണ് ഖത്തറിൽ ഇന്ധനവില നിശ്ചയിക്കുന്നത്. 2017 സെപ്റ്റംബർ മുതൽ പ്രതിമാസ ഇന്ധനവില പ്രഖ്യാപിക്കുന്ന ചുമതല ഖത്തർ എനർജിക്കാണ്. നവംബർ മാസത്തിലും വിലയിൽ മാറ്റമില്ലാത്തത് വാഹനയാത്രക്കാർക്ക് ആശ്വാസമാകും.

കൂടുതൽ ഖത്തർ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy