Kuwait Shopping Centre Theft കുവൈത്തിൽ ഷോപ്പിങ് സെന്ററിൽ മോഷണം; സൗന്ദര്യവർധക വസ്തുക്കളുമായി യുവതി കടന്നത് രണ്ട് മിനിറ്റിനുള്ളിൽ

Kuwait Shopping Centre Theft കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഷോപ്പിങ് സെന്ററിൽ നിന്ന് സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ച് യുവതി കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഷോപ്പിങ് സെന്റർ മാനേജ്മെന്റ് പോലീസിൽ പരാതി നൽകി.

വെറും രണ്ട് മിനിറ്റിനുള്ളിലാണ് യുവതി മോഷണം നടത്തി സ്ഥാപനത്തിൽ നിന്ന് പുറത്തുപോയത്. സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന വിഭാഗത്തിലെത്തിയ യുവതി നിരവധി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് ഹാൻഡ് ബാഗിൽ ഒളിപ്പിക്കുന്നതും തുടർന്ന് വേഗത്തിൽ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഷോപ്പിങ് സെന്ററിലെ പ്രത്യേക ഓഡിറ്റിങ് സംഘം പതിവ് പരിശോധനയ്ക്കിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം കണ്ടെത്തിയത്. തുടർന്ന് മാനേജ്മെന്റ് പോലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. യുവതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി ഷോപ്പിങ് സെന്ററിനുള്ളിലെയും പുറത്തെയും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

മോഷണവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളും മറ്റ് സാങ്കേതിക തെളിവുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *