
Kuwait Closes Sixth Ring Road Exit കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിങ് റോഡിൽ 360 മാളിനും അൽ സഹ്റാ മേഖലയ്ക്കും എതിർവശത്തുള്ള സമാന്തര എക്സിറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചു. ജാസിം മുഹമ്മദ് അൽ ഖറാഫി റോഡിലെ (Sixth Ring Road) എക്സിറ്റാണ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി താൽക്കാലികമായി അടച്ചതെന്ന് പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും അറിയിച്ചു.
2026 നവംബർ 23 തിങ്കളാഴ്ച മുതൽ ആരംഭിച്ച നിയന്ത്രണം ഡിസംബർ 21 തിങ്കളാഴ്ച വരെ തുടരും. എക്സിറ്റിന്റെ ശേഷി വർധിപ്പിക്കുന്നതിനും ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് നടപടി.
അടച്ചിട്ടിരിക്കുന്ന എക്സിറ്റ് ഉപയോഗിക്കുന്ന പതിവുള്ള വാഹനയാത്രക്കാർ യാത്രയ്ക്ക് മുമ്പ് ബദൽ വഴികൾ പരിഗണിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഗതാഗത നിയന്ത്രണങ്ങൾ നിലവിലുള്ള പ്രദേശങ്ങളിൽ റോഡ് അടയാളങ്ങളും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 150ൽ ബന്ധപ്പെടാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mpw.gov.kw വഴിയും വിവരങ്ങൾ ലഭിക്കും.





