Road accident in Kuwait കുവൈത്തിൽ വാഹനാപകടം; ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളിക്ക് ദാരുണാന്ത്യം

Road accident in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ അദാൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു കുവൈത്ത് പൗരന് പരിക്കേൽക്കുകയും ചെയ്തു. അദാനിലെ ഉൾറോഡിൽ കുവൈത്ത് പൗരൻ ഓടിച്ച കാറും ഡെലിവറി തൊഴിലാളി സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയെ അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ കുവൈത്ത് പൗരന് തലയ്ക്ക് ചതവുകളും മുറിവുകളുമേറ്റു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ നാല് വാഹനങ്ങൾ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy