Kuwait Arrests Dentist for Defrauding Patients കുവൈത്തിൽ രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി ആരോപണം; ദന്തഡോക്ടർ അറസ്റ്റിൽ

Kuwait Arrests Dentist for Defrauding Patients കുവൈത്ത് സിറ്റി: രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസിൽ ജഹ്റ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിൽ ജോലി ചെയ്തിരുന്ന ദന്തഡോക്ടറെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് രോഗികളിൽനിന്നായി 120 മുതൽ 150 കുവൈത്ത് ദിനാർ വരെ ഇയാൾ തട്ടിയെടുത്തതായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ദന്തചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും യഥാർഥ ആവശ്യത്തേക്കാൾ കൂടുതൽ വാങ്ങാൻ രോഗികളോട് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. അധികമായി വാങ്ങുന്ന സാധനങ്ങൾ ചികിത്സയ്ക്ക് അത്യാവശ്യമാണെന്ന് വിശ്വസിപ്പിക്കുകയും ഇതിന്റെ വാങ്ങൽ ബില്ലുകൾ രോഗികൾക്ക് നൽകുകയും ചെയ്തിരുന്നു.

ചികിത്സ പൂർത്തിയായശേഷം ഉപയോഗിക്കാതെ ശേഷിക്കുന്ന സാമഗ്രികൾ ഫാർമസികളിലേക്ക് തിരികെ നൽകി പണം കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രോഗികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരത്തിൽ പണം സ്വന്തമാക്കിയതെന്നാണ് ആരോപണം.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് ജോലിസ്ഥലത്തുനിന്ന് ഡോക്ടറെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് ദന്തചികിത്സാ ഉപകരണങ്ങളും വാങ്ങൽ ബില്ലുകളും കണ്ടെത്തി. ചോദ്യംചെയ്യലിൽ അഞ്ച് ചികിത്സാ കേസുകളിൽ ഇത്തരത്തിൽ പണം തട്ടിയെടുത്തതായി ഇയാൾ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy