Doha Set to Host Asia’s Emerging Cricket Stars റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിന് ദോഹ വേദിയാകും; ഇന്ത്യ–പാകിസ്താൻ പോരാട്ടം നവംബർ 22ന്

Doha Set to Host Asia’s Emerging Cricket Stars ദോഹ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) സംഘടിപ്പിക്കുന്ന പുരുഷ റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിന് നവംബർ 19 മുതൽ 29 വരെ ഖത്തർ തലസ്ഥാനമായ ദോഹ വേദിയാകും. ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ടൂർണമെന്റിൽ ഏഷ്യയിലെ എട്ട് ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

വെസ്റ്റ് എൻഡ് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയം, ദോഹ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിൽനിന്നും മുന്നിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും.

ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ എ–പാകിസ്താൻ എ പോരാട്ടം നവംബർ 22ന് നടക്കും. നവംബർ 20ന് വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 24ന് ദോഹ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ യു.എ.ഇയെ നേരിടും.

തിലക് വർമ്മ നയിക്കുന്ന ഇന്ത്യ എ ടീമിന്റെ ഉപനായകൻ രജത് പാട്ടിദാറാണ്. ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്താൻ എ, ഹോങ്കോങ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ മലേഷ്യയിൽ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിലൂടെയാണ് നേപ്പാളും യു.എ.ഇയും ദോഹയിലെ ടൂർണമെന്റിന് യോഗ്യത നേടിയത്.

നവംബർ 26, 27 തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ. നവംബർ 29ന് വെസ്റ്റ് എൻഡ് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും. ദോഹയിൽ നടക്കുന്ന ടൂർണമെന്റ് ഖത്തറിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശകരമായ മത്സരങ്ങൾ നേരിൽ കാണാനുള്ള അവസരമാകും.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy