E-Cigarette Sales in Kuwait : വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന; കുവൈത്തിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ

E-Cigarette Sales in Kuwait : കുവൈത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റുകൾ വിൽപ്പന നടത്തിയെന്നാരോപിച്ച് അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സാദ് അൽ അബ്ദുല്ല മേഖലയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.

വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇ-സിഗരറ്റുകൾ ഫോണിലൂടെ ഓർഡർ സ്വീകരിച്ച് ഉപഭോക്താക്കൾക്ക് കൈമാറുകയായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് വിവരം. വീടിന് പുറത്തുവെച്ചാണ് ഉൽപ്പന്നങ്ങൾ കൈമാറിയിരുന്നത്.

വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റുകൾ വിൽക്കുന്നതിനിടെ സംഘത്തിലെ ഒരാളെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തനകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ വൻതോതിൽ ഇ-സിഗരറ്റുകളും പുകയില ഉൽപ്പന്നങ്ങളും പണവും പിടിച്ചെടുത്തു. ഇ-സിഗരറ്റുകൾ അടങ്ങിയ 13 വലിയ പെട്ടികളും 23 ചെറിയ പെട്ടികളും പുകയില നിറച്ച 219 ചെറിയ പാക്കറ്റുകളും അധികൃതർ കണ്ടെടുത്തു. വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 1,722 കുവൈത്ത് ദിനാറും പിടിച്ചെടുത്തിട്ടുണ്ട്.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് രഹസ്യമായി പ്രവർത്തിച്ച സംഘത്തിനെതിരെ തുടർനിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy