
Kuwait power outage November 18 : കുവൈത്ത് സിറ്റി: കുവൈത്തിലെ നാല് താമസമേഖലകളിൽ നവംബർ 18 ബുധനാഴ്ച താൽക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി തടസ്സം ഉണ്ടാകുക.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ പരമാവധി നാല് മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജോലി പൂർത്തിയാകുന്നതിനനുസരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കും.
വൈദ്യുതി മുടങ്ങുന്ന മേഖലകളും ബ്ലോക്കുകളും
- നോർത്ത് വെസ്റ്റ് സുലൈബിഖാത്ത് – ബ്ലോക്ക് 2
- ഫർവാനിയ – ബ്ലോക്ക് 2
- അബ്ദുല്ല അൽ മുബാറക് – ബ്ലോക്ക് 6
- അലി സബാഹ് അൽ സാലിം – ബ്ലോക്ക് 2
ജോലി നടക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അറ്റകുറ്റപ്പണികളുടെ സമയദൈർഘ്യത്തിൽ മാറ്റമുണ്ടാകാമെന്നും മന്ത്രാലയം അറിയിച്ചു.
വൈദ്യുതി സംബന്ധമായ തകരാറുകളോ തടസ്സങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 152 വഴി ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പ്രദേശങ്ങളിലെ താമസക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിക്കുന്നു.





