Al Hind Group Announces UAE National Day Giveaway ബുർജ് ഖലീഫയിൽ സൗജന്യ താമസവും യാട്ട് യാത്രയും നേടാം; യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് അൽ ഹിന്ദ് ഗ്രൂപ്പിന്റെ ഗിവ് എവേ

Al Hind Group Announces UAE National Day Giveaway ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആകർഷകമായ സമ്മാനങ്ങളുമായി അൽ ഹിന്ദ് ഗ്രൂപ്പ്. സൗജന്യ യാട്ട് യാത്രയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ആഡംബര താമസവും സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജുകളിലൂടെ സംഘടിപ്പിക്കുന്ന പ്രത്യേക ഗിവ് എവേ മത്സരത്തിൽ പങ്കെടുക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക.

എങ്ങനെ മത്സരത്തിൽ പങ്കെടുക്കാം?

അൽ ഹിന്ദ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജുകളായ Alhind Biz, Alhind GT എന്നിവ ഫോളോ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ഗിവ് എവേ സംബന്ധിച്ച പോസ്റ്റ് ലൈക്ക് ചെയ്യണം.

പോസ്റ്റിന്റെ കമന്റ് ബോക്സിൽ നിങ്ങളുടെ പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷൻ രേഖപ്പെടുത്തുകയും രണ്ട് സുഹൃത്തുക്കളെ ടാഗ് ചെയ്യുകയും വേണം. ഈ നടപടികൾ പൂർത്തിയാക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സൗജന്യ യാട്ട് യാത്രയും ബുർജ് ഖലീഫയിലെ താമസവും സമ്മാനമായി ലഭിക്കുക.

ദുബായ് മറീനയിൽ പുതിയ യാട്ട് സർവീസ്

യാത്രാ-വിനോദസഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായ് മറീനയിൽ അൽ ഹിന്ദ് ലക്ഷ്വറി യാട്ട് സർവീസിനും തുടക്കമായി. ചടങ്ങിൽ മുഖ്യാതിഥി സിംസാറുൽ ഹഖ് ഖുദവിയുടെ സാന്നിധ്യത്തിൽ അൻസാരി സുഹരി സർവീസ് ഉദ്ഘാടനം ചെയ്തു. യുഎഇയിലെ അൽ ഹിന്ദ് മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

യാട്ട് സർവീസിനൊപ്പം കുടുംബങ്ങൾക്കും വ്യക്തികൾക്കും കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കും അനുയോജ്യമായ വിവിധ ഹോളിഡേ, ടൂർ പാക്കേജുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഒരു മണിക്കൂർ യാട്ട് യാത്രയ്ക്ക് 355 ദിർഹം

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു മണിക്കൂർ യാട്ട് യാത്രയ്ക്ക് 355 ദിർഹം എന്ന പ്രത്യേക നിരക്കും അൽ ഹിന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് മറീന കേന്ദ്രീകരിച്ചുള്ള ഈ സേവനം വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പുതിയൊരു യാത്രാനുഭവം നൽകുന്നതാണ്.

വിവിധ യാത്രാ സേവനങ്ങളും ലഭ്യം

യാട്ട് ബുക്കിങ്ങിനും ഹോളിഡേ പാക്കേജുകൾക്കും പുറമെ വിവിധ രാജ്യങ്ങളിലേക്കുള്ള വിസാ സേവനങ്ങൾ, വിമാന ടിക്കറ്റ് ബുക്കിങ്, ഫാമിലി വിസ, യുഎഇ ഗോൾഡൻ വിസ സഹായം, ബിസിനസ് സെറ്റപ്പ്, കോർപ്പറേറ്റ് പി.ആർ.ഒ സേവനങ്ങൾ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങളും അൽ ഹിന്ദ് ഗ്രൂപ്പ് ലഭ്യമാക്കുന്നുണ്ട്.

ഈ സേവനങ്ങൾക്കായി 600 506 506 എന്ന ഏകീകൃത ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.

യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഗിവ് എവേ മത്സരത്തിലൂടെ പ്രവാസികൾക്കും സന്ദർശകർക്കും ദുബായിലെ ആഡംബര വിനോദസഞ്ചാര അനുഭവങ്ങൾ സമ്മാനമായി നേടാനുള്ള അവസരമാണ് അൽ ഹിന്ദ് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *