Kuwait Fog Warning : കുവൈത്തിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്! തീരദേശ മേഖലകളിൽ കാഴ്ചപരിധി 1,000 മീറ്ററിൽ താഴെയാകും; വാഹനയാത്രക്കാർ ജാഗ്രത പാലിക്കുക

കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ ഈർപ്പമുള്ള കാലാവസ്ഥയും മൂടൽമഞ്ഞും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ആക്ടിങ് ഡയറക്ടർ ദിറാർ അൽ അലി കുവൈത്ത് ന്യൂസ് ഏജൻസിയായ കുനയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ഉയർന്ന മർദ്ദ മേഖലയുടെ സ്വാധീനത്തോടൊപ്പം ഈർപ്പമുള്ള വായുപ്രവാഹം കൂടി അനുഭവപ്പെടുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. ഇതോടെ അന്തരീക്ഷത്തിലെ ആപേക്ഷിക ഈർപ്പം വർധിക്കുകയും കാറ്റിന്റെ വേഗം കുറയുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെയാണ് മൂടൽമഞ്ഞിന് കൂടുതൽ സാധ്യത. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാം. ചിലയിടങ്ങളിൽ കാഴ്ചപരിധി 1,000 മീറ്ററിൽ താഴെയാകാനും സാധ്യതയുണ്ട്.

താപനില 29 മുതൽ 31 ഡിഗ്രി വരെ

കുവൈത്തിൽ പരമാവധി താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കുറഞ്ഞ താപനില 12 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മുന്നറിയിപ്പുകളും വിവരങ്ങളും അറിയാൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിക്കണമെന്ന് ദിറാർ അൽ അലി പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.

മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കുകയും മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *